Thursday, January 28, 2010

പ്രയാണം ...

വഴിയിലങ്ങിങ്ങു ചിതറിക്കിടക്കുന്നു
അരികു കൂര്‍ത്തു ള്ളോരായിരം കല്ലുകള്‍
ഇടവിടതെന്‍ടെ നഗ്നപാദങ്ങളില്‍
ചെറിയ നോവിന്റെ സ്പര്‍ശനം നല്‍കുന്നു.

ഇനിയുമേറെ വഴിയുണ്ട് താണ്ടുവാന്‍
അതിലുമേറെ സഹിക്കുവാന്‍ കഷ്ട്ടവും
നിറനിലാവും പകലും ഇരുളുമായി
അനവധി നാളിരുണ്ടു‌ വെളുക്കണം

പൌര്‍ണമി മേഘകീറില്‍ഒളിക്കുമ്പോള്‍
ഇരുള്‍ വളര്‍ത്തുന്ന രാക്കിളി മൂളുമ്പോള്‍
മനസ്സില്‍ ഭീതിയും തേങ്ങലും ആയെന്റെ
ഇടവഴികള്‍ ഞാന്‍ ഒറ്റയ്ക്ക് താണ്ടണം

വലതു മിടതുമായ് മൃതികള്‍ നടക്കുമ്പോള്‍
മുന്‍പില്‍ നീങ്ങുന്ന തോഴനും വീഴുമ്പോള്‍
എവിടെ വെച്ചെന്‍റീ ജീവന്‍ പിണങ്ങിയീ
വ്രെണിത ദേഹം വിടുവതെന്നറിവില്ല

ചെറുചരല്‍കല്ലു പോല്‍ കാലം എറിയുന്നു
നിര മഴ തുള്ളി തന്‍റെ പ്രഹരവും
പുകമറക്കുള്ളില്‍മഞ്ഞെന്നെ ഒളിപ്പിച്ചു
മിനു മിനുപ്പാര്‍ന്ന ഹിമ സൂചി കേറ്റുന്നു

സന്ധ്യ വന്നെത്തും നേരത്ത് കാക്കകള്‍
പടുമര കൊമ്പില്‍ കലപില കൂട്ടുന്നു
മൃതിയടയുന്ന പകലിനെ ഓര്‍ത്തവര്‍
മനസ്സ് പൊട്ടി ക്കരയുകയാവുമോ ?

നഗര തരുണികള്‍ അഭ്യസിപ്പിച്ച പോല്‍
നഗര സന്ധ്യയും നാണം നടിക്കുന്നു
മനസ്സിലോരുപാട് മുഖവും നിറച്ചവര്‍
പുറമേ പുതുതായോരാളിനെ തേടുന്നു.

മൃഗ വികാരത്തിന്‍ കാമന തീര്‍ക്കുവാന്‍
ലഹരി കത്തുന്ന ദ്രാവകം നുകരുവാന്‍
രാവുറക്കം മാറ്റി ഇരുളില്‍ നടക്കുന്നു
പകല്‍ വെളിച്ചത്തെ പേടിച്ചിടുന്നവര്‍

ധവള വര്‍ണത്തില്‍ നഗരം ചിരിക്കുന്നു
ത്വരിത വേഗത്തില്‍ ജീവിതം പായുന്നു
ഇരുള്‌ തേടി തലയൊന്നു ചായ്ക്കുവാന്‍ ഇടറും
നെഞ്ഞുമായ് ആരോ ചലിക്കുന്നു

കഴിയുമെന്കില്‍ ഈ രാവ് മുഴുവനും
തെല്ലൊന്നിരിക്കാതെ യാത്ര ചെയ്തീടേണം അകലെ
ചുടുകാട്ടില്‍ എന്നെ പ്രതീക്ഷിക്കുംഅണയാ
ചിതയൊന്നില്‍ കേറി കിടക്കണം

No comments:

Post a Comment